ആലപ്പുഴയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ മുങ്ങിമരിച്ചു. ചേർത്തല പള്ളിപ്പുറം തോട്ടുങ്കൽ കായിപ്പുറം സ്വദേശി വിനു (42), ചെങ്ങന്നൂർ പാണ്ടനാട് കുന്നുകണ്ടത്തിൽ സുരേഷ് കുമാർ ( 41) എന്നിവരാണ് മരിച്ചത്. 

വിനു ചേർത്തല എൻ.എസ്.എസ്. കോളേജിന് പുറകിലെ കായലിൽ കുളിക്കുന്നതിനിടെ വീണു മരിക്കുകയായിരുന്നു. സുരേഷ് കുമാർ, അച്ചൽ കോവിലാറ്റിൽ മീൻപിടിക്കുനതിനിടെയാണ് മരിച്ചത്.