തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ രണ്ട് എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ മൃതദേഹം പാറകുളത്തിൽ കണ്ടെത്തി. പൗഡിക്കോണം സ്വദേശികളായ കിരണ്‍, വിവേക് എന്നിവരുടെ മൃതദേഹമാണ് ചേങ്കോട്ടുകോണത്തുള്ള പാറകുളത്തിൽ കണ്ടെത്തിയത്. ബന്ധുക്കളായ ഇവരെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു.
വിദ്യാർത്ഥികളുടെ ബൈക്ക് പാറമടക്കു സമീപം കണ്ടെത്തിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
