പശ്ചിമ ബംഗാളിലെ കുഛ്ബഹാര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് രണ്ട് കുട്ടികളും പീഡനത്തിനിരയായത്. ഞായറാഴ്ച രാവിലെ ഒരു കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മറ്റൊരാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരും ഒരേ ഗ്രാമവാസികളാണ്. ശനിയാഴ്ച കാളിപൂജ ആഘോഷങ്ങള്‍ക്കിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും സുഹൃത്തുക്കളുടെ കൂടെ ഷോപ്പിങിന് പോയത്. എന്നാല്‍ രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇരുവരും ചേര്‍ന്ന പെണ്‍കുട്ടികളെ ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ ആണ്‍കുട്ടികള്‍ ഇവരെ ദീര്‍ഘനാളായി ശല്യം ചെയ്തിരുന്നെന്ന് മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. കുട്ടികള്‍ കുട്ടികള്‍ ട്യൂഷന് പോകുമ്പോള്‍ ഇവര്‍ പതിവായി അവരെ പിന്തുടര്‍ന്നിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സംഭവശേഷം ഒളിവില്‍ പോയ ആണ്‍കുട്ടികളെ തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് പിടികൂടിയത്. ഇരുവരും പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
