പാലക്കാട്ട് രണ്ടിടങ്ങളിലായി 22 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍, വാളയാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് പേര്‍ അറസ്റ്റിലായി.

കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് എക്സൈസ് പിടികൂടിയത്. വളാഞ്ചേരി വലിയകുന്ന് വിഷ്ണു എന്ന 22കാരനാണ് റെയില്‍വേ സംരക്ഷണ സേനയും എക്സൈസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കുടുങ്ങിയത്. വളാഞ്ചേരിയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുപോയതാണ് കഞ്ചാവെന്നാണ് പ്രതി പറ‍ഞ്ഞത്.

വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തു നിന്നാണ് 14.5 കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടിയത്. ബംഗാള്‍ സ്വദേശി നിബാസ് ചന്ദ്ര മണ്ഡല്‍ എന്നയാളാണ് പിിടിയിലായത്. എക്സൈസ് പരിശോധന വെട്ടിക്കാന്‍ ചാക്കിലാക്കി തലച്ചുമടായി കഞ്ചാവ് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ചാക്കില്‍ പച്ചക്കറി ആണെന്നായിരുന്നു പ്രതി എക്സൈസിനോട് പറഞ്ഞത്. തുണിക്കിടയില്‍ സൂക്ഷിച്ച നിലയില്‍ 15 ലക്ഷം രൂപയുടെ കഞ്ചാവാണ് ഇയാളടെ കൈവശം കണ്ടെത്തിയത്.