16 മില്യണ്‍ ആളുകള്‍ ഇതുവരെ വീഡിയോ കണ്ട് കഴിഞ്ഞു. കീകി ചലഞ്ചില്‍ വിജയിച്ചവരെന്നാണ് ഇവരെ ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
ഹൈദരാബാദ്: കീകി ഡാന്‍സ് ചലഞ്ച് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമ്പോള്‍ തങ്ങളുടെ കൃഷി നിലത്തില്‍ കീകി ഡാന്‍സ് കളിച്ച് വൈറലായിരിക്കുകയാണ് രണ്ട് യുവാക്കള്‍. കാളപൂട്ടുന്നതിനിടെ തങ്ങളുടെ ശൈലിയില്‍ ഡാന്‍സ് കളിക്കുന്ന ഗീല അനില്‍ കുമാറി(24)ന്‍റെയും, പിള്ളി തിരുപ്പതി (28)യുടെും വീഡിയോ ആണ് യൂട്യൂബില്‍ തരംഗമാകുന്നത്.
16 മില്യണ്‍ ആളുകള്‍ ഇതുവരെ വീഡിയോ കണ്ട് കഴിഞ്ഞു. കീകി ചലഞ്ചില്‍ വിജയിച്ചവരെന്നാണ് ഇവരെ ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. തെലങ്കാനയിലെ കര്‍ഷകരാണ് അനിലും തിരുപ്പതിയും. തിരുപ്പതിയുടെ 21 ദിവസം പ്രായമായ കുഞ്ഞിനെ കീകി എന്നാണ് ഇവര്‍ വിളിക്കുന്നത്. വീഡിയോ വൈറലായതോടെ കുഞ്ഞിന് കീകി എന്ന് പേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഓഗസ്റ്റ് 1ന് സംവിധായകന്‍ ശ്രീരാം ശ്രീകാന്ത് ആണ് തന്‍റെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്‍ലോഡ‍് ചെയ്തത്. കാറിന് പകരം കാളകളെ തിരഞ്ഞെടുത്തത് തങ്ങളുടെ ഗ്രാമം ഉപജീവനമം നടത്തുന്നത് കൃഷിയിലൂടെ ആയതിനാലാണെന്ന് ശ്രീറാം പറഞ്ഞു. കീകി എന്തായാലും ഈ കര്‍ഷകരെ ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്.

