മണിപ്പൂരിലെ ചാന്ദലിലുണ്ടായ സ്‍ഫോടനത്തിൽ അസാം റെഫിൾസിലെ രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു. ചാന്ദലിൽ രാവിലെ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു ജവാൻ സംഭവ സ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.