സൗദിയിലെ ഖുന്‍ഫുദയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ തേക്കിന്‍കോട് സ്വദേശി കിളിയമണ്ണില്‍ സുബൈര്‍ മൌലവി, ചാലിയം കടലുണ്ടി സ്വദേശി എന്‍ മുഹമ്മദ്‌ അഫ്‍സല്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഖുന്‍ഫുദയില്‍ അല്‍ ഹാസ്മി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ജിദ്ദ ജിസാന്‍ റോഡില്‍ ഖുന്‍ഫുദയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ഒരു സ്വദേശിയുടെ വാഹനവുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട സ്വദേശിയും മരണപ്പെട്ടു. മൃതദേഹങ്ങള്‍ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.