ജമ്മു കശ്‍മീരില്‍ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഏഴ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. പൊലീസിനു നേരേ ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നീട് വെടിയുതിര്‍ക്കുകയായിയിരുന്നു. അതേസമയം ജമ്മുവില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. ആളപായമില്ലെന്നും ഇന്ത്യ തിരിച്ചടിച്ചതായും സൈന്യം അറിയിച്ചു.