കണ്ണൂര്‍. ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് അളുകളെ റിക്രൂട്ട് ചെയ്തത് ഹംസയാണ് എന്ന് പൊലീസ് പറയുന്നു. ഇതോടെ ഐഎസ് ബന്ധത്തിന്‍റെ പേരില്‍ രണ്ട് ദിവസത്തിനിടെ പിടിയിലായത് അഞ്ചു പേരാണ്.