തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഇക്ബാല്‍, മുഹമ്മദ് ഷാലിക്ക് എന്നിവരെ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടിയത്.
രാവിലെ ഒമ്പതരയോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കൊടുവള്ളി സ്വദേശികളായ ഇക്ബാല്‍, മുഹമ്മദ് ഷാലിക്ക് എന്നിവര്‍ കുഴല്‍പ്പണവുമായി പിടിയിലാകുന്നത്. ആര്‍പിഎഫിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. മൂന്ന് ബാഗുകളിലായി മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം ഇവരുടെ പക്കലുണ്ടായിരുന്നു.
സംഘത്തിലെ മറ്റുള്ളവര്‍ വടക്കന്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തതി. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായും തലശ്ശേരി ഡിവൈഎസ്‌പി അറിയിച്ചു.
