ദില്ലി: മഴപെയ്യാനായി മധ്യപ്രദേശില്‍ രണ്ട് യുവാക്കള്‍ വിവാഹിതരായി. സകാറാം, രാകേഷ് എന്നിവരാണ് വിവാഹിതരായത്. മദ്ധ്യപ്രദേശിലെ പല ജില്ലകളിലും വരള്‍ച്ച അധി രൂക്ഷമായതിനെ തുടര്‍ന്ന് ദൈവത്തെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാനാണ് കല്ല്യാണം നടത്തിയത്. വിവാഹ സമയത്ത് മഴ പെയ്തിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സകാറാമും രാകേഷും ഇതിന് മുമ്പേ വിവാഹിതരായവരാണ്.
പാരമ്പര്യ ആചാര പ്രകാരമുള്ള വസ്ത്രധാരണമായിരുന്നു രണ്ടു പേര്‍ക്കും. ബോളിവുഡ് സിനിമകള്‍ക്ക് സമാനമായി പാട്ടും നൃത്തവുമൊക്കെയായി കല്ല്യാണം ആകര്‍ഷകമായിരുന്നു. നേരത്തെ വിവാഹിതരായ ഇവര്‍ കല്ല്യാണത്തിന് ശേഷം തങ്ങളുടെ ഭാര്യമാരുടെ അടുത്തേക്ക് പോയി.
