റെയിൽവേ ട്രാക്കിലൂടെ നടന്നു പോകവെയാണ് അപകടം  

കാസർകോട്: കാസർകോട് മൊഗ്രാലിൽ ട്രൈൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഇസ്‌റാഹീല്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷക്കീൽ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. കാസർകോട് മൊഗ്രാല്‍ കൊപ്പളത്ത് ഉച്ചയ്ക്ക് 1:15 ഓടെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇടിച്ചത്. മുഹമ്മദ് ഹുസൈന്‍, ഇസ്‌റാഹീല്‍, എന്നിവർ മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുന്നതിനിടെ ട്രൈൻ വരുന്നത് ശ്രദ്ധിച്ചില്ല. ഇവരുടെ കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ഷക്കീൽ ട്രൈൻ കണ്ട ഉടൻ പാളത്തിൽ നിന്നും ചാടി രക്ഷപ്പെടുകയിരുന്നു.

രണ്ട് മാസം മുൻപാണ് ഇരുവരും കാസർകോടെത്തിയത്. ടൈൽസ് ജോലിക്കാരായിരുന്നുഇവർ. കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.