14 ഉം 15ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലഖിംപൂരിലെ പാസ്​ഗവാൻ പ്രദേശത്ത്  ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട‌് പെൺകുട്ടികളെ ഇലക്ട്രിക് കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 14 ഉം 15ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലഖിംപൂരിലെ പാസ്​ഗവാൻ പ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തുന്ന സമയത്ത് സംഭവസ്ഥലത്ത് പരിഭ്രാന്തരായ നൂറിലധികം ജനങ്ങൾ തടിച്ചു കൂടിയിരുന്നു. പൊലീസെത്തിയാണ് പ്രദേശത്ത് സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് സംഭവസ്ഥലത്ത് എത്തി സംഭവത്തെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിച്ചു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ തന്നെയാണ് മൃതദേഹങ്ങൾ അഴിച്ച് നിലത്തിറക്കിയത്. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.