കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലും തോട്ടുമുക്കത്തും പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു. കൂടരഞ്ഞിയില്‍ പത്താം ക്ലാസുകാരിയായ ആദിവാസി പെണ്‍കുട്ടിയും തോട്ടുമുക്കത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ് പീഡിപ്പിക്കപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കാരശ്ശേരി തോട്ടക്കാട് സ്വദേശി രാജേഷിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. താഴെ കക്കാടംപൊയില്‍ സ്വദേശിയായ രാജേഷ് എന്നയാളാണ് ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ചൈല്‍ഡ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.