ശ്രീനഗര്‍: ഉറിയില്‍ സൈനിക പോസ്റ്റ് ആക്രമിച്ച പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കി. ഇന്ത്യയുടെ ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ അതിര്‍ത്തിരക്ഷാസേനയിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. വീണ്ടും അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ ശ്രമിക്കവെയാണ് ഇന്ത്യയുടെ പ്രത്യാക്രമണം. ഇന്ത്യയുടെ സൈനികനടപടി ഇപ്പോഴും തുടരുകയാണ്.