ഇവരിൽ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കൊല്ലം: കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവർമാർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വേ​ഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. കൊട്ടാരക്കര നെല്ലിക്കുന്നത്താണ് അപകടം. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

YouTube video player