ആലപ്പുഴ നൂറനാട് കുടശ്ശനാട് എൻഎസ് എസ് കരയോഗ കെട്ടിടത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആർ എസ് എസുകാർ അറസ്റ്റിൽ. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. 

ആലപ്പുഴ: നൂറനാട് കുടശ്ശനാട് എന്‍ എസ് എസ് കരയോഗ മന്ദിരത്തിലേയും എൻ എസ് എസ് ഹൈസ്കൂളിലേയും കൊടിമരത്തിൽ കരിങ്കൊടി ഉയർത്തിയ കേസിൽ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുടശ്ശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമൻ നായർ , ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കരിങ്കൊടി ഉയര്‍ത്തിയ കരയോഗ കെട്ടിടത്തിന് മുന്നിലെ കൊടിമരത്തിന്‍ ചുവട്ടില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി എന്നെഴുതിയ റീത്തും വെച്ചിരുന്നു.

സംസ്ഥാനത്തെമ്പാടും എന്‍ എസ് എസ് കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുടശ്ശനാട് സംഭവം ഉണ്ടാകുന്നത്. ഇതേദിവസം തന്നെ കൊല്ലത്ത് ഭൂതക്കുളം എടവട്ടം കരയോഗമന്ദിരത്തിന് നേരെയും ആക്രമണം നടന്നിരുന്നു.