തിരുവനന്തപുരം: കല്ലടയാറില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശികളായ അരുണ്‍ സ്ലോമിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്‌ളോമിന്‍ ചങ്ങംകുളങ്ങര വിവേകാനന്ദ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. 

അരുണ്‍ വലിയ കുളങ്ങര എസ്എന്‍ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുക്കളായ എട്ട് കുട്ടികളോടൊത്ത് കല്ലടയാറില്‍ കുളിക്കാനെത്തിയതായിരുന്നു ഇവര്‍. ഒരു മണിയോടെ രണ്ടു പേരെ കാണാതാവുകയായിരുന്നു.