കൊടൈക്കനാൽ: കൊടൈക്കനാലിൽ വിനോദയാത്രപോയ സംഘത്തിലെ രണ്ടു യുവാക്കളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുപ്പുഴ സ്വദേശികളായ തോമസ് (21) ജിബിൻ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടൈക്കനാലിൽനിന്നും ആറു കിലോമീറ്റർ അകലെ വട്ടക്കനാലിലായിരുന്നു സംഭവം. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പതിമൂന്നംഗ സംഘത്തിലെ മൂന്നു പേരുടെ നില ഗുരുതരമാണ്.
മുറിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി അടുപ്പുകൂട്ടിയപ്പോൾ കൽക്കരിയിൽനിന്നു വിഷവാതകം വമിച്ചതാണ് അപകട കാരണമെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് എഞ്ചിനീയറിംഗ് വിദ്യാർഥികളായ യുവാക്കൾ കൊടൈക്കനാലിലേക്ക് വിനോദ യാത്രപോയത്.
