തിരുവനന്തപുരം: നെയ്യാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.ആര്യനാട് ഇറവൂര്‍ മുരുഗപ്പ പിളളയുടെ മകന്‍ മണികണ്ഠന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

മണികണ്ഠനും സുഹൃത്ത് ആദര്‍ശുമാണ് ഒഴുക്കില്‍പ്പെട്ടത്. മൈലക്കര ആറാട്ടുകടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. അനൂപിനായി തിരച്ചില്‍ തുടരുകയാണ്.