തിരുവനന്തപുരം മധുര അമൃത എക്സ്പ്രസും കൊച്ചുവേളി ലോകമാന്യ തിലക് സൂപ്പർ ഫാസ്റ്റ് ട്രെയിനും വൈകുമെന്ന് അറിയിപ്പ്.
തിരുവനന്തപുരം: രണ്ട് ട്രെയിനുകൾ വൈകി ഒാടുമെന്ന് അറിയിപ്പ്. തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് ഇന്ന് (ഞായറാഴ്ച) രാത്രി 12 മണിക്ക് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക ഉള്ളൂ. രാത്രി 12.35 ന് കൊച്ചുവേളി നിന്നും പുറപ്പെടേണ്ട 22114 കൊച്ചുവേളി ലോകമാന്യ തിലക് സൂപ്പർ ഫാസ്റ്റ് പുലർച്ചെ 02.05 ന് മാത്രമേ പുറപ്പെടുകയുള്ളൂ.
