ബിജെപി എംപിയാണെന്ന് ധരിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ അറസ്റ്റിലായ രണ്ടുപേരും സംസാരിച്ചിരുന്നു
ലഖ്നൗ:ബിജെപി എംപി സഞ്ജീവ് ബാല്യനായി ആള്‍മാറാട്ടം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്നുള്ള ബിജെപി എംപിയാണ് സഞ്ജീവ് ബാല്യന്‍. സഞ്ജീവ് ബാല്യനാണെന്ന് ധരിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി അറസ്റ്റിലായ രണ്ടുപേരും ഫോണില്‍ സംസാരിച്ചിരുന്നു.
എന്നാല്‍ താന്‍ ഉന്നതോദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ചിരുന്നില്ലെന്ന് ബാല്യന്‍ ഉറപ്പിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഉത്തര്‍പ്രദേശിലെ റാത്തോറ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പിടിയിലായ രണ്ടുപേരും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി, എസ്പി ഗോവല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ് ഇരുവരും വിളിച്ചത്.
