പരിശീലനത്തിന് പോവുകയായിരുന്നു ഇരുവരും ബൈക്കിലെത്തിയാണ് ആക്രമണം

ലഖ്നൗ:പരിശീലനത്തിന് പോവുകയായിരുന്ന കായികതാരങ്ങളായ യുവതികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ സംഘം യുവതികളെ തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചത്. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമാണ് ബൈക്കിലെത്തി യുവതികള്‍ക്ക് നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയത്. 

കൈലാഷ് പ്രകാശ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് പോകുകയായിരുന്നു യുവതികള്‍. റെസ്‍ലിംഗിലും ബോക്സിംഗിലുമാണ് ഇവര്‍ പരിശീലനം തേടിയിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് കൈകളിലും പുറത്തും ഇവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.