രാവിലെയാണ് സഹോദിമാരുടെ മക്കളായ നിമ, അനുപ്രിയ എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറയിലെ സുന്ദരം-ഗീത ദമ്പതികളുടെ മകളും ഒലവക്കോട് ആലങ്കോട് സ്വദേശി ജയപ്രകാശിന്‍റെ ഭാര്യയുമാണ് മരിച്ച നിമ. ജയപ്രകാശ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. നിമയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് അനുപ്രിയ. കോഴിക്കോട് കടലുണ്ടിയിലാണ് അനുപ്രിയയുടെ വീട്. 

രണ്ട് പേരും പാലക്കാട് നഗരത്തില്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്നു.അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. നിമയുടെ വിവാഹ വാര്‍ഷികം കഴി‍ഞ്ഞ ദിവസമായിരുന്നു. അനുപ്രിയ ബേപ്പൂര്‍ സ്വദേശിയായ യുവാവിനെ അടുത്തിടെ രജിസ്ട്രര്‍ വിവാഹം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ മറ്റാ‍ര്‍ക്കും പങ്കില്ലെന്നും ബന്ധുക്കളെ മൃതശരീരം കാണിക്കേണ്ടെന്നും മരിച്ച വീടിന്‍റെ ചുമരില്‍ എഴുതി വെച്ചിരുന്നു.