തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന രണ്ട് പേര്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശികളായ അരവിന്ദ്, സാജന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാറശ്ശാലയില്‍ കഞ്ചാവ് എത്തിച്ച് ചെറുകിട കച്ചവടകര്‍ക്ക് വീതിച്ചു കൊടുക്കുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
