തിരുവനന്തപുരം: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ആലപ്പുഴ എ.സി റോഡില്‍ ബൈക്കും മിനി വാനും കൂട്ടിയിടിച്ചാണ് അപകടം. ആലപ്പുഴ തലവടി സ്വദേശി ഗോപകുമാര്‍(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേല്‍ ലാല്‍ തോമസ് (28)എന്നിവരാണ് മരിച്ചത്.
മങ്കൊമ്പ് ബ്ലോക്ക് ജങ്ങ്ഷനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി വാനില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
