Asianet News MalayalamAsianet News Malayalam

മോഷണം പോയ പണം തിരികെ കിട്ടണം, ഇല്ലെങ്കില്‍ ആത്മഹത്യ; നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് യുപി എം എല്‍ എ

മോഷണം പോയ തന്‍റെ 10 ലക്ഷം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എം എല്‍ എ

U P mla says that if the stolen amount will not get back he will commit suicide
Author
Lucknow, First Published Feb 18, 2019, 11:43 PM IST

ലക്‍നൗ: മോഷണം പോയ തന്‍റെ 10 ലക്ഷം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എം എല്‍ എ. മെഹ്നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം എല്‍ എ കല്‍പനാഥ് പസ്വാന്‍ ആണ് നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത് . മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടിയുണ്ടാക്കണമെന്നതായിരുന്നു പസ്വാന്‍റെ ആവശ്യം. അസംഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം മോഷണം പോയതെന്നും എന്നാല്‍ ഇതുവരെ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പസ്വാന്‍ നിയമസഭയില്‍ പറഞ്ഞു.

തനിക്ക് ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണ് പോകേണ്ടത്. കൂപ്പുകൈകളോടെ ഞാന്‍ യാചിക്കുകയാണ്. താന്‍ ദരിദ്രനായ വ്യക്തിയാണ്. പണം  തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു നിയമസഭയില്‍ പസ്വാന്‍ പറഞ്ഞത്. എം എല്‍ എ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ നടപടിയുണ്ടാകുമെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്‍ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന സഭയെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios