Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാൻ 20 ഭീകര സംഘടനകളുടെ കേന്ദ്രമെന്ന് യു​എ​സ്

U S shares names of 20 terror groups with Pakistan report
Author
First Published Nov 3, 2017, 9:39 AM IST

ഇ​സ്‍‍​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നു​മെ​തി​രെ പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന 20 ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക യു​എ​സ് പാ​ക്കി​സ്ഥാ​ന് കൈ​മാ​റി. ഹ​ഖാ​നി ശൃം​ഖ​ല​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഹ​ഖാ​നി, ല​ഷ്ക​ർ ഇ ​തൊ​യ്ബ, ജ​യ്ഷെ മു​ഹ​മ്മ​ദ്, ഹ​ർ​ക്ക​ത്തു​ൽ മു​ജാ​ഹി​ദീ​ൻ തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ, പാ​ക്കി​സ്ഥാ​നെ ല​ക്ഷ്യ​മി​ടു​ന്ന​വ​ർ, കാ​ഷ്മീ​രി​ൽ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം ഭീ​ക​ര​സം​ഘ​ട​ന​ക​ളെ കുറിച്ച് പ​ട്ടി​ക​യി​ൽ പറയുന്നു. ഹ​ർ​ക്ക​ത്തു​ൽ മു​ജാ​ഹി​ദീ​ൻ, ജ​യ്ഷെ മു​ഹ​മ്മ​ദ്, ല​ഷ്ക​ർ എ​ന്നി​വ​ർ ഇ​ന്ത്യ​യെ മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്ത​നം. കാഷ്മീർ‌ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ർ​ക്ക​ത്തു​ൽ മു​ജാ​ഹി​ദീ​ന് കൊല്ലപ്പെട്ട അൽക്വയ്ദ നേതാവ് ഉസാമ ബിൻ ലാദനുമായി ബന്ധമുണ്ടായിരുന്നു.

ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലു​തും സ​ജീ​വ​വു​മാ​യ ഭീ​ക​ര​സം​ഘ​ട​ന​യാ​യി യുഎ​സ് വി​ല​യി​രു​ത്തു​ന്ന​ത് ല​ഷ്ക​ർ ഇ ​തൊ​യ്ബ​യെ​യാ​ണ്. 1987ൽ ​ഹാ​ഫി​സ് സ​യീ​ദ്, അ​ബ്ദു​ല്ല അ​സം, സ​ഫ​ർ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു തു​ട​ക്ക​മി​ട്ട ല​ഷ്ക​റാ​ണ് 2001ലെ ​ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​വും 2008ലെ ​മും​ബൈ ആ​ക്ര​മ​ണ​വും ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യ​ത്. ഹ​ർ​ക്ക​ത്തു​ൽ ജി​ഹാ​ദി ഇ​സ്‍​ലാ​മി, ജ​മാ​ത്തു​ൽ അ​ഹ്‍​ര​ർ, ജ​മാ​ത്തു​ദ് ദ​വ അ​ൽ–​ഖു​റാ​ൻ, ത​രീ​ഖ് ഗി​ദാ​ർ ഗ്രൂ​പ്പ് തു​ട​ങ്ങി​വ​യാ​ണ് മ​റ്റു സം​ഘ​ട​ന​ക​ൾ. ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക തെ​ളി​വു​ക​ളോ​ടെ​യും വി​ശ​ദാം​ശ​ങ്ങ​ളോ​ടെ​യുമാണ് യു​എ​സ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. 

Follow Us:
Download App:
  • android
  • ios