മലപ്പുറം: മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ അനുസരിക്കുന്ന അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്ന് യു.എ ലത്തീഫ് പറഞ്ഞു.ഇതുകൊണ്ടാവാം തനിക്ക് നേതൃത്വം സീറ്റ് നിഷേധിച്ചെതെന്നും യു.എ ലത്തീഫ് പറഞ്ഞു.സമ്മര്‍ദ്ദത്തിനും ഭീഷണിക്കും നേതൃത്വം വഴങ്ങിയെന്ന് കരുതുന്നില്ലെന്നും യു.എ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സീറ്റ് നിഷേധിച്ചതിന്റെ കാരണം നേതൃത്വത്തോട് ചോദിച്ചിട്ടില്ല.ഉ ള്ളിലെന്താണ് നടന്നതെന്ന് അന്വേഷിച്ചിട്ടുമില്ല.പല നിയമസഭാ തെരെഞ്ഞെടുപ്പുകളിലും പല മണ്ഡലങ്ങളിലും തന്‍റെ പേര് സജീവമായി പരിഗണിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.മുസ്ലീം ലീഗില്‍ 43 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ടെന്നും ഇതിനിടയില്‍ ആരോടും പിണങ്ങിയിട്ടില്ലെന്നും യു.എ ലത്തീഫ് പറഞ്ഞു.

മഞ്ചേരി ബാറിലെ അഭിഭാഷകനായ യു.എ ലത്തീഫ് സീറ്റ് നഷ്‌ടപെട്ട പ്രായാസമൊക്കെ മാറ്റിവച്ച് പാര്‍ട്ടി ഏല്‍പ്പിച്ച മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയെന്ന പുതിയ ചുമതല നാളെതന്നെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.