മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ കൃത്രിമോപഗ്രഹ നിര്‍മാണ സമുച്ചയത്തിന്‍റെ രണ്ടാം ഘട്ട ഉദ്ഘാടനവും നടന്നു. വിവിധ ഭാഗങ്ങള്‍ കൂട്ടിയോചിപ്പിച്ച് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രമാണിത്.
ഉപഗ്രഹ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഖലീഫ സാറ്റ് വിക്ഷേപണത്തനുള്ള അവസാന ഒരുക്കത്തിലാണ്. എമറാത്തി എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത ഇത് 2018 ലാണ് വിക്ഷേപിക്കുക. ഉയര്‍ന്ന ആവര്‍ത്തിയുള്ള ക്യാമറയായിരിക്കും ഉപഗ്രഹത്തിന്‍റെ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ ക്യാമറയ്ക്ക് കഴിയും.
അമല്‍ പേടകം യു.എ.ഇ ശാസ്ത്രകുതിപ്പിന്‍റെ പ്രതീകമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ചൊവ്വയിലെ അന്തരീക്ഷവും കാലാവസ്ഥയും പരിശോധിക്കുക എന്നതാണ് ലക്ഷ്യം. 2021 പകുതിയോടെ വിക്ഷേപിക്കുന്ന പേടകം 60 കോടി മൈല്‍ സഞ്ചരിച്ച് വര്‍ഷാവസാനത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നത്.
