യുഎഇ എംബസിക്ക് പുറത്ത് ആരംഭിക്കുന്ന ആറാമത്തെ കോണ്‍സുലാര്‍ സേവന കേന്ദ്രമാണ് ദില്ലിയിലേത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണിത്. യുഎഇയിലേക്ക് പോകുന്നവര്‍ക്ക് വിസയും മറ്റ് രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ ഈ സേവന കേന്ദ്രം സഹായിക്കും.

യുഎഇയും ഇന്ത്യയുമായി കാലങ്ങളായി നല്ല ഉഭയകക്ഷി ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്നും കൂടുതല്‍ തന്ത്രപ്രധാനമായ ബന്ധം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും യുഎഇ സ്ഥാനപതി വ്യക്തമാക്കി.യു എ ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റും തിരുവനന്തപുരത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും