Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

UAE Eid hollydays
Author
Dubai, First Published Jun 28, 2016, 6:12 PM IST

ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ രണ്ട് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റ് മേഖലയില്‍ ഏഴ് ദിവസത്തെ അവധി നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിവസമായിരിക്കും ചെറിയ പെരുന്നാള്‍ അവധിയെന്ന് ഹ്യൂമന്‍ റിസോഴ്സസ് മന്ത്രാലയം അധികൃതരാണ് പ്രഖ്യാപിച്ചത്. 

പെരുന്നാള്‍ ദിനത്തിലും പിറ്റേന്നുമായിരിക്കും അവധി. ജൂലൈ ആറിന് ബുധനാഴ്ച ആയിരിക്കും ചെറിയ പെരുന്നാളെന്നാണ് കണക്ക് കൂട്ടല്‍. അങ്ങനെയെങ്കില്‍ ആറും ഏഴുമായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കുക. വെള്ളി, ശനി വാരാന്ത്യ അവധി കൂടി ചേര്‍ത്ത് ഫലത്തില്‍ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി ലഭിക്കും. എന്നാല്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ചയാണ് പെരുന്നാള്‍ എത്തുന്നതെങ്കില്‍ തുടര്‍ച്ചയായുള്ള നാല് അവധികള്‍ എന്ന സാധ്യത ഇല്ലാതാകും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏഴ് ദിവസത്തെ അവധി നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈ മൂന്ന് ഞായറാഴ്ച മുതല്‍ ഒന്‍പത് ശനിയാഴ്ച വരെയാണ് അവധി. ഫലത്തില്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളിലെ വാരാന്ത്യ അവധി കൂടി ചേര്‍ത്ത് ഒന്‍പത് ദിവസത്തെ അവധിയാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

ജൂലൈ ആറിന് ബുധനാഴ്ച പെരുന്നാള്‍ സാധ്യത കണക്കാക്കുമ്പോഴും ശവ്വാര്‍ മാസപ്പിറവി അനുസരിച്ചായിരിക്കും പെരുന്നാള്‍ തീരുമാനം ഉണ്ടാവുക.

Follow Us:
Download App:
  • android
  • ios