Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് 1907 തടവുകാരെ മോചിപ്പിക്കുന്നു

UAE to release 1907 prisoners
Author
First Published Aug 31, 2017, 12:39 AM IST

യു.എ.ഇയിലെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുവന്ന 1907 തടവുകാര്‍ക്ക് ബെലിപെരുന്നാള്‍ പ്രമാണിച്ച് മോചനം. മാപ്പു നല്‍കാനുള്ള ശൈഖ് മുഹമ്മദിന്റെ തീരുമാനം തടവുകാര്‍ക്ക് പുതുജീവിതം ആരംഭിക്കാനും കുടുംബങ്ങള്‍ക്ക് സന്തോഷം പകരാനും ഉപകരിക്കുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ശിക്ഷാകാലയളവില്‍ നല്ലപെരുമാറ്റം കാഴ്ചവച്ചവര്‍ക്കാണ് ഇളവു നല്‍കുന്നത്. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1907 തടവുകാരെ വിട്ടയക്കാനാണ് തീരുമാനം. അബുദാബി എമിറേറ്റിലെ ജയിലുകളില്‍ കഴിയുന്ന 803 തടവുകാര്‍ക്ക് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍സയിദ് അല്‍ നഹ്‍യാന്‍ നേരത്തെ മോചനം പ്രഖ്യാപിച്ചിരുന്നു. 543 തടവുകാര്‍ക്ക് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമും മോചനം പ്രഖ്യാപിച്ചു. മാപ്പു നല്‍കാനുള്ള ശൈഖ് മുഹമ്മദിന്‍റെ തീരുമാനം തടവുകാര്‍ക്ക് പുതുജീവിതം ആരംഭിക്കാനും കുടുംബങ്ങള്‍ക്ക് സന്തോഷം പകരാനും ഉപകരിക്കുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. 

ഷാര്‍ജയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് 117 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. ക്രിമിനല്‍ കുറ്റങ്ങളില്‍ പെടാത്ത വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. ശിഷ്‌ടകാലം കുടുംബത്തോടൊപ്പം നല്ല നിലയില്‍ ജീവിക്കാന്‍ ഭരണാധികാരി ആശംസിച്ചു. റാസല്‍ ഖൈമ ജയിലിലെ 305 തടവുകാരെ മോചിപ്പിക്കാനും തീരുമാനമായി  ഉമല്‍ഖുവൈനില്‍ നിന്ന് മോചനം ലഭിക്കുന്നവരുടെ എണ്ണം വ്യക്തമായിട്ടില്ല. മോചിതരാകുന്നവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്നകാര്യം വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios