സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന് കാലാവസ്ഥ പരിസ്ഥിതി സാമൂഹ്യ മന്ത്രാലയം
ദുബായ്: കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം യു.എ.ഇ പിൻവലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്ന്നാണ് തീരുമാനം. മെയ് 25 മുതല് കേരളത്തില് നിന്നുള്ള പച്ചക്കറി ഇറക്കുമതിക്കേര്പ്പെടുത്തിയ വിലക്കാണ് യുഎഇ പിന്വലിച്ചത്. എന്നാല് കേരളത്തില് നിന്നുള്ള ചരക്കുകളില് വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നിര്ബന്ധമാണെന്ന് കാലാവസ്ഥ പരിസ്ഥിതി സാമൂഹ്യ മന്ത്രാലയം അറിയിച്ചു.
നിപാ പടര്ന്ന ഘട്ടത്തില് ലോകാരോഖ്യ സംഘടന നല്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് യുഎഇയും മറ്റ് ഗള്ഫ് രാജ്യങ്ങളും കേരള ഉല്പന്നങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയിരുന്നത്. ഗള്ഫിലെ പച്ചക്കറി വിപണിയിലേക്ക് മുഖ്യപങ്ക് ഉല്പന്നങ്ങളുമെത്തിയിരുന്ന കേരളത്തില് നിന്നുള്ള കയറ്റുമതി തടഞ്ഞതോടെ പല ആഹാര വിഭവങ്ങള്ക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. വന്കിട ഹൈപ്പര്മാര്ക്കറ്റ് ശൃഗലകള് മറ്റു നാടുകളില് നിന്ന് ആവശ്യാനുസരണം ബദല് ഇനങ്ങള് ഇറക്കുമതി ചെയ്താണ് പ്രതിസന്ധിക്ക് പിരാഹരം കണ്ടെത്തിയത്. വിലക്ക് നീക്കിയത് കയറ്റമതി വ്യാപാരികള്ക്കം കര്ഷകര്ക്കും ആശ്വാസമേകും.
