ആപ്ലിക്കേഷന്‍ വഴി ഇനി ഭക്ഷണവും വീട്ടിലെത്തും. പുതിയ സംരംഭം ദുബൈയില്‍ തുടങ്ങിക്കഴിഞ്ഞു. സ്വകാര്യ ടാക്‌സി രംഗത്തെ പ്രമുഖര്‍ യൂബറാണ് പുതിയ പദ്ധതിയുമായി വരുന്നത്. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വീടുകളില്‍ ഭക്ഷണമെത്തിക്കുന്നതാണ് പുതിയ പദ്ധതി. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന സമയത്ത് ഭക്ഷണം വീട്ടിലെത്തിക്കുമെന്ന് യൂബര്‍ വാഗ്ദാനം ചെയ്യുന്നത്.
ഇത് ഗുണകരമാവുമെന്നാണ് യൂബര്‍ പ്രതീക്ഷിക്കുന്നത്. ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കസ്റ്റമേഴ്‌സിന് എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാനാവും. നിലവില്‍ 250 ഹോട്ടലുകളുടെ സൗകര്യമാണ് യൂബര്‍ വാഗ്ദാനം ചെയ്യുന്നത്. പിസ ഡെലിവറിയുടെ മാതൃകയില്‍ ഇനി യൂബര്‍ ഡെലിവറിയും വൈകാതെ നമുക്ക് മുമ്പിലെത്തും.
