ഉരുട്ടികൊലക്കേസിൽ ഒരു പ്രോസിക്യൂഷൻ സാക്ഷികൂടി കൂറുമാറി. ഫോ‍ർട്ട് സ്റ്റേഷനിലെ എഎസ്ഐയായിരുന്ന ജമാലുദ്ദീനാണ് കൂറുമാറിയത്. ഉരുട്ടികൊല ചെയ്ത ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നത് കണ്ടില്ലെന്നാണ് ജമാലുദ്ദീൻമൊഴി നൽകിയത്. മരണം അറിഞ്ഞ ശേഷമാണ് സ്റ്റേഷനിലെത്തിയതെന്നും തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി. ഉദയകുമാറിനെ സ്റ്റേഷനിൽ കൊണ്ടുവന്നതും തുടർന്നുള്ള സംഭവങ്ങളും അറിഞ്ഞിരുന്നുവെന്നാണ് ആദ്യം നൽകിയ മൊഴി. പ്രോസിക്യൂഷൻറെ ആവശ്യ പ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ഇതോടെ അഞ്ചു സാക്ഷികളാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് മാറിയത്.