തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലയിൽ നിർണായക മൊഴി. മരിക്കുന്നതിന് 24 മണിക്കൂർ മുന്നെ ഉദയകുമാറിന് മാരകമായി മർദ്ദനമേറ്റെന്നാണ് മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഡോ. ശ്രീകുമാരിയുടെ മൊഴി.
സിബിഐ വിചാരണ കോടതിയിലാണ് ഡോക്ടർ മൊഴി നൽകിയത്. ഉദയകുമാർ ലോകപ്പ് മർദ്ദനത്തിന് ഇരയായെന്ന് വാദം ശക്തിപ്പെടുത്തുന്നതാണ് ഫോറൻസിക് വിദഗ്ദ കൂടിയായ ഡോ.ശ്രീകുമാരിയുടെ മൊഴി.
2005 സെപ്തംബർ 27നാണ് ഫോർട്ട് പൊലീസ് കസ്റ്റഡയിലെടുത്ത ഉദയകുമാർ മരിക്കുന്നത്. പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയും വ്യജ കേസെടുക്കുകയും ചെയ്തുവെന്നായിരുന്നു സിബിഐ കേസ്.
