മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് തങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കണമെന്നത്. 

മുംബൈ: മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് തങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കണമെന്നത്. പട്ടികവര്‍ഗ പദവിക്കായി ധന്‍ഗര്‍ സമുദായം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ധന്‍ഗര്‍ സമുദായത്തിന്‍റെ സംവരണ വിഷയവുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കണ്ടു. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധന്‍ഗര്‍ സമുദായത്തിലെ ആളുകളുമുണ്ടായിരുന്നു. ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ശനിയാഴ്ചയാണ് അടുത്ത കൂടിക്കാഴ്ച.