വാഴച്ചാലില്‍ നടത്തിയ പൊതു യോഗത്തിലാണ് ആതിരപ്പള്ളിയുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാട് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. യുഡിഎഫ് ഉള്ളിടത്തോളം ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ സര്‍ക്കാര്‍ ആതിരപ്പള്ളി വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് തിരുത്തുന്നത്.

സമവായത്തിലൂടെ ഡാം നിര്‍മാണത്തിനു ശ്രമിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഡാം നിര്‍മാണ നീക്കങ്ങളുമായി വൈദ്യുതി ബോര്‍ഡ് മുന്നോട്ടുപോയി തുടങ്ങിയെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.. പദ്ധതി പ്രദേശത്തെ 138 ഹെക്ടര്‍ വനഭൂമി ആതിരപ്പള്ളി പദ്ധതിക്കായി കൈമാറണമെന്നാണ് ആഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്.