വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍

ബത്തേരി: വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്‍ എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമത്തിലെ സ്ത്രീകൾ ഒമ്പത് ദിവസമായി വനംവകുപ്പ് ഓഫീസിനു മുന്നിൽ നിരാഹാര സമരത്തിലാണ്.

ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ്, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, എം.ഐ. ഷാനവാസ് എം.പി എന്നിവരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡ് ഉപരോധിച്ചു. കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പ്രതിഷേധരംഗത്തുണ്ട്.