ശബരിമല, പ്രളയം ഉൾപ്പടെ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമാണിത്. കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹ്നാന്‍ കൊച്ചിയില്‍ പ്രതികരിച്ചു.
കൊച്ചി: സരിത എസ്.നായരുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ശബരിമല, പ്രളയം ഉൾപ്പടെ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബെന്നി ആരോപിച്ചു.
കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹ്നാന്‍ കൊച്ചിയില്‍ പ്രതികരിച്ചു.
