തിരുവനന്തപുരം: യു ഡി എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. പതിനൊന്ന് മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. നിയമസഭയിലും പുറത്തും സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്യും. ക്രമസമാധാന തകര്‍ച്ച, സ്ത്രീ സുരക്ഷ, റേഷന്‍ പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലെ തുടര്‍ സമര പരിപാടികളും യോഗത്തില്‍ തീരുമാനിക്കും. യു ഡി എഫ് മേഖല ജാഥകളുടെ വിജയവും അതിലെ പോരായ്മകളും യോഗം വിലയിരുത്തും. മുന്നണിയിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.