പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസുവരെ 616 കുട്ടികളാണ് പഠിക്കുന്ന പെരുമ്പാവൂര്‍ വളയം ചിറങ്ങരയിലെ സര്‍ക്കാര്‍ എല്‍പി സ്ക്കൂളില്‍ ഈ വര്‍ഷം പുതുതായി 132 പേരാണ്പ്രവേശനം നേടിയത്. തൊട്ടടുത്ത് അണ്‍ എയിഡ് സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോഴും ഒരു കാര്യത്തിലും പിറകിലല്ലാത്ത ഈ സര്‍ക്കാര്‍ സ്ക്കൂള്‍ പക്ഷേ മുന്‍ സര്‍ക്കാരിന്റെ കണ്ണില്‍ പെട്ടില്ല. വിദ്യാലയങ്ങളില്ലാത്ത പ്രദേശമാണെന്ന് കാണിച്ചാണ് വളയംചിറങ്ങരയില്‍ പുതിയ എയ്ഡഡ് സ്ക്കൂളിന് അനുമതി നല്‍കാന്‍ ഉത്തരവിട്ടത്.

ചിറങ്ങര സര്‍ക്കാര്‍ എല്‍പി സ്ക്കൂള്‍ പോലെ എറണാകുളം ജില്ലയില്‍ അകനാട്, കടയിപ്പ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കു സമീപവും പുതിയ സ്കൂള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖല തകരുന്നുവെന്ന മുറവിളികള്‍ക്കിടയില്‍ സ്വകാര്യ വിദ്യാഭ്യാസലോബിയെ സഹായിക്കാനാണ് മുന്‍ സര്‍ക്കാരിന്‍റെ നീക്കമെന്നാണ് നാട്ടുകാരുടെ ആരോപണം.