പാലക്കാട്: വി.ടി ബല്‍റാം എം.എല്‍.എയ്ക്കു നേര്‍ക്കുണ്ടായ സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നാളെ തൃത്താല മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബല്‍റാമിനെ ഇന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഒരു പരിപാടിക്കെത്തിയ ബല്‍റാമിനു നേര്‍ക്ക് കല്ലേറും ചീമുട്ടയേറും ഉണ്ടായിരുന്നു. സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറു നടത്തിയിരുന്നു. ബല്‍റാമിന്റെ കാറിന്റെ ചില്ലുകളും എറിഞ്ഞുടച്ചിരുന്നു.
