ഇടുക്കി: ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് അഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍. സ്വാശ്രയ ഫീസ് വര്‍ദ്ധനക്കെതിരേ തൊടുപുഴയില്‍ കെ.എസ്.യു നടത്തിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തും. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജാഫര്‍ഖാന്‍ ഉള്‍പെടെ 19 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ ഡിവൈഎസ്‌പി എന്‍.എന്‍.പ്രസാദ് ഉള്‍പ്പെടെ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.