കൊല്ലം: ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമം. ആറ്റിങ്ങല്‍ സ്വദേശിയായ ശ്യാംജിത്തും ഗര്‍ഭിണിയായ ഭാര്യ ദീപയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. കൊല്ലം പള്ളിമുക്കില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. വാഹനം തടഞ്ഞിട്ട ശേഷം ഗ്ലാസില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ആറ്റിങ്ങല്‍ സ്വദേശി ശ്യാംജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.