സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയില്‍ മാത്രംഅദ്ദേഹത്തിന് 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.  

ചെങ്ങന്നൂര്‍: ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോയ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാന്‍ തന്നെ ലീഡ് നിലനിര്‍ത്തി. എല്‍ഡിഎഫിന് ഇവിടെ 866 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 4,266 വോട്ടുകള്‍ പുലിയൂരില്‍ നിന്ന് സ്വന്തമാക്കിയപ്പോള്‍ വിജയകുമാറിന് 3,629 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് 2117 വോട്ടുകള്‍ ലഭിച്ചു.

സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയില്‍ മാത്രംഅദ്ദേഹത്തിന് 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. പുലിയൂര്‍ പൂര്‍ത്തിയായതോടെ ഇനി ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണിത്തീരാനുള്ളത്. ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നിലനില്‍ത്തിയത്.