രാഷ്‌ട്രീയ കൊലപാതകങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളും കൂടുകയാണെന്നാണ് യു.ഡി.എഫന്റെ വിലയിരുത്തല്‍. റേഷന്‍ കാര്‍ഡ് വിതരണത്തിലേയും റേഷന്‍ പട്ടികയിലേയും അപാകതകളും യു.ഡി.എഫ്, സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കും.സര്‍ക്കാരിന്റെ ജനവിരുദ്ധ പരിപാടികള്‍ക്കെതിരെ ഈ മാസം 20 മുതല്‍ 26വരെ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലും യു.ഡി.എഫ് അന്തിമ തീരുമാനമെടുക്കും.