തിരുവനന്തപുരം: എല്‍ ഡി എഫ് ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ എം എല്‍ എമാരെ അണിനിരത്തി യു ഡി എഫ് ഇന്ന് രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാവിലെ 11 മണിയോടെ രാജ്ഭവനിലേക്ക് യു ഡി എഫ് എം എല്‍ എമാര്‍ മാര്‍ച്ച് നടത്തും. നോട്ട് പിന്‍വലിക്കലും സഹകരണ മേഖലയിലെ നിയന്ത്രണങ്ങളും അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. പകരം സംവിധാനമൊരുക്കാതെ നോട്ടുകള്‍ പിന്‍വലിച്ചതു വഴി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം താറുമാറായിട്ടും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിസ്സാരമായിട്ടാണ് അതിനെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.