ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമെന്ന് എ എ അസീസ്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതിൽ കോൺഗ്രസിലും ഘടക കക്ഷികളിലും അതൃപ്തി പുകയുകയാണ്. തിരുത്തൽ നടപടിക്കായി ഹൈക്കമാന്റ് ഇടപടണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ ഇന്നത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല. സീറ്റ് നൽകിയതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമെന്ന് ആർഎസ്‍പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് കുറ്റപ്പെടുത്തി.
അതേസമയം യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യ സഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം.
മുന്നണിയിൽ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസ് എം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേയ്ക്കും.
